
നീയൊരു മാരിയായ് പെയ്തൊഴിയണം
തുള്ളിയും തളം കെട്ടി ചീര്‍ക്കാതരുവിയായ്..
പിന്നെ പുഴയായ്..കടലായി..
തപിച്ചുയര്‍ന്നു മുകിലായ്..വര്‍ഷമായ്..
ആര്‍ദ്രമാം വാനിലൊരു മാരിവില്‍ നിറവായ്..
എന്റെ വസന്തത്തിന്‍ പൂക്കള്‍, മരന്ദവും
തേങ്കനിയും പൊഴിയ്കകുവാന്‍
ഇനിയുമൊരു വേനലില്‍ അലയടിച്ചാര്‍ക്കണം..