നമുക്കിടയില്‍

എന്‍റെ കണ്ണിലെ മൂടല്‍ മഞ്ഞല
നിന്‍റെ കിനാക്കളെ വിവര്‍ണമാക്കിയോ
എന്‍റെ മോഹ സ്പന്ദനം ഒക്കെയും
നിനകുന്മാദ ചപലത മാത്രമോ
കൈപ്പാടരികത്തും നമ്മള്‍ക്ക് ഇടയിലായ്
കാഴ്ചപ്പാടുകള്‍ കാതങ്ങള്‍ തീര്‍ക്കുന്നു
നീ ശിലകളില്‍ ശ്രിന്ഗങ്ങള്‍ കാണുന്നു
ഉന്നതമായൊരു ചൈതന്യം തേടുന്നു
എനിക്കവയെല്ലാം ബിംബങ്ങള്‍ ആകുന്നു
അനന്യം ചൈതന്യം ഏകം ആണെന്ന് ഞാന്‍.
പുലര്മഞ്ഞു തുള്ളിയില്‍ സൂര്യന്‍ ഉണരവേ
ദേവ ചൈതന്യം പ്രാണിയില്‍ കണ്ടു നീ !
No comments:
Post a Comment