
ഭയത്തിന്റെ കറുപ്പ് പടര്‍ത്തിയ ബാല്യങ്ങള്‍
തെരുവില്‍ വില്‍ക്കപെടുന്ന കൌമാരം
പകലിലും ഇരവിലും അവള്‍ വേട്ടയാടപ്പെടും
അറിവിന്റെ ഉണര്‍വിന്റെ ഉയര്‍ത്തെഴുന്നെല്‍പ്പുകള്‍
നേര്‍ത്തൊരു ചെറുത്തുനില്‍പ്പിന്റെ സ്വരം
ഇരുളിലൊരു ആണ്‍ തുണ
ഒക്കെയും അപഥ സഞ്ചാരം എന്ന് എണ്ണുന്ന ഈക്കവല കൂട്ടങ്ങള്‍
പട്ടും പൊന്നും ചായവും ചാര്‍ത്തി
പൂമുഖത്തൊരുക്കി വെക്കണം
പണം കൊടുത്തു വില്‍ക്കണം
മാനം കാക്കാന്‍ ഇനിയുമവള്‍
മരണത്തിലേക്ക് എടുത്തു ചാടണം
നാഴിക മണിക്കൊത്തോടി തീന്മേശയും
കീശയും നിറയ്ക്കണം
ആര്‍ദ്രയായ് അമ്മയാവണം..
നിലാവും നിദ്രയില്‍ ഒളിക്കണം..
നെഞ്ചം പൊള്ളി ചിരിക്കണം...
No comments:
Post a Comment