Tuesday, 13 March 2012

ഇനിയും അവള്‍ സ്വന്തത്രയല്ല..

തിരിച്ചറിവുകള്‍ക്കും മുന്നേ കാമം ആഴ്ത്തി
ഭയത്തിന്റെ  കറുപ്പ് പടര്‍ത്തിയ ബാല്യങ്ങള്‍
തെരുവില്‍ വില്‍ക്കപെടുന്ന കൌമാരം 
പകലിലും ഇരവിലും അവള്‍ വേട്ടയാടപ്പെടും 
അറിവിന്റെ ഉണര്‍വിന്റെ ഉയര്‍ത്തെഴുന്നെല്‍പ്പുകള്‍
നേര്‍ത്തൊരു ചെറുത്തുനില്‍പ്പിന്റെ സ്വരം 
ഇരുളിലൊരു ആണ്‍ തുണ 
ഒക്കെയും അപഥ സഞ്ചാരം എന്ന് എണ്ണുന്ന ഈക്കവല കൂട്ടങ്ങള്‍
പട്ടും പൊന്നും ചായവും ചാര്‍ത്തി  
പൂമുഖത്തൊരുക്കി  വെക്കണം 
പണം കൊടുത്തു വില്‍ക്കണം 
മാനം കാക്കാന്‍ ഇനിയുമവള്‍ 
മരണത്തിലേക്ക് എടുത്തു ചാടണം 
നാഴിക മണിക്കൊത്തോടി തീന്മേശയും
കീശയും നിറയ്ക്കണം 
ആര്‍ദ്രയായ് അമ്മയാവണം..
നിലാവും നിദ്രയില്‍ ഒളിക്കണം..
നെഞ്ചം പൊള്ളി ചിരിക്കണം...

Tuesday, 14 February 2012

പെയ്തു തോരാത്ത സൌഹൃദങ്ങള്‍ക്ക്

നീയൊരു മാരിയായ് പെയ്തൊഴിയണം
തുള്ളിയും തളം കെട്ടി ചീര്‍ക്കാതരുവിയായ്..
പിന്നെ പുഴയായ്..കടലായി..
തപിച്ചുയര്‍ന്നു മുകിലായ്..വര്‍ഷമായ്..
ആര്‍ദ്രമാം വാനിലൊരു മാരിവില്‍ നിറവായ്‌..
എന്റെ വസന്തത്തിന്‍ പൂക്കള്‍, മരന്ദവും
തേങ്കനിയും പൊഴിയ്കകുവാന്‍
ഇനിയുമൊരു വേനലില്‍ അലയടിച്ചാര്‍ക്കണം..


Saturday, 12 November 2011


      നമുക്കിടയില്‍



     എന്‍റെ കണ്ണിലെ മൂടല്‍ മഞ്ഞല
     നിന്‍റെ കിനാക്കളെ വിവര്‍ണമാക്കിയോ

      എന്‍റെ മോഹ സ്പന്ദനം ഒക്കെയും
      നിനകുന്മാദ ചപലത മാത്രമോ

      കൈപ്പാടരികത്തും നമ്മള്‍ക്ക് ഇടയിലായ്‌
      കാഴ്ചപ്പാടുകള്‍ കാതങ്ങള്‍ തീര്‍ക്കുന്നു

                                                            നീ ശിലകളില്‍ ശ്രിന്ഗങ്ങള്‍ കാണുന്നു 
                                                            ഉന്നതമായൊരു ചൈതന്യം തേടുന്നു

                                                            എനിക്കവയെല്ലാം ബിംബങ്ങള്‍ ആകുന്നു
                                                            അനന്യം ചൈതന്യം ഏകം ആണെന്ന് ഞാന്‍.

                                                           പുലര്മഞ്ഞു തുള്ളിയില്‍ സൂര്യന്‍ ഉണരവേ
                                                           ദേവ ചൈതന്യം പ്രാണിയില്‍ കണ്ടു നീ !
         




Wednesday, 12 October 2011

തണല്‍ മരങ്ങള്‍


ജീവിതം ഇതൊക്കെയാണ്...
ഒരുപാടു മോഹിച്ചതൊക്കെ നിസ്സംഗമായ് നോക്കി...
നാളെ കൊഴിയേണ്ട ഇലകള്‍
കാറ്റില്‍ ഉല്ലസ്സിച്ചു , പുലരിതന്‍ ആര്‍ദ്രതയും ആയി പകലിനു സ്വാഗതമോതുമ്പോള്‍
വളരെ ലളിതമായ  എന്‍റെ സ്വപ്നങ്ങള്‍ക്ക്  
എന്തിനാണ് തത്വ സംഹിതയുടെ ഗുരുത്വം.

ശാന്തമായ പുലരിയുടെ ധ്യാനങ്ങളെ 
യന്ത്രധ്വനികള്‍ അലച്ചമര്‍ത്തുമ്പോള്‍
പ്രഷറും ഷുഗറും ഹാര്‍ട്ടും
പ്രശ്നമാവാതെങ്ങനെ?

സ്നേഹത്തിന്‍റെ നെയ്ത്തിരി ഗന്ധവും 
ത്യാഗത്തിന്‍റെ  വിയര്‍പ്പു കണങ്ങളും 
സ്വര്‍ഗ്ഗം തീര്‍ക്കുന്ന എന്‍റെ കിനാവുകള്‍ക്ക്
വളരാന്‍ ഉയരങ്ങള്‍ കാട്ടി നീ മറുപടി നല്‍കുന്നു.
തൈമാവിന്‍ ചില്ലകള്‍, കോണ്‍ക്രീറ്റ് പില്ലരിനോട് 
ഇടംതേടി മത്സരിക്കുമ്പോള്‍
ബോധപൂര്‍വമല്ലാതെ വളരാന്‍ 
സാധ്യത ഇല്ലാതെ ആയിരിക്കുന്നു

ഈ ആഗോള ഗ്രാമത്തില്‍ 
നിന്‍റെ ഇടം നീ തേടിയെ മതിയാവൂ
ആജീവനാന്ത അടിമത്തം നല്‍കുന്ന
തിട്ടപെടുത്തിയ  അപ്പതുട്ടുകളുടെ
സുരക്ഷിതത്വത്തില്‍ നിന്ന്
മള്‍ട്ടിപ്ലെക്സുകളുടെ എം എന്‍  സി കിനാവുകളിലേക്ക്
മധ്യനിര ചേക്കേറുമ്പോള്‍ 
ഉലയുന്ന പണപ്പെരുപ്പവും ജീവിത നിലവാരവും
സര്‍ഗാത്മകമായ എന്‍റെ ഈ കിനാവുകളെ
അലോസരപ്പെടുത്താതെങ്ങനെ  ...?

വള്ളി കുടിലുകളും നിലാ പൊയ്കകളും
നിറഞ്ഞ ആവാസ സ്വപ്നങ്ങളെ
നഗരത്തിരക്കിലെ ബഹുനില കെട്ടിടങ്ങള്‍ ഒന്നില്‍ 
ഒരു തുരുത്തിലേക്ക് പറിച്ചു നടാം
ഈ ഇടുങ്ങിയ ബാല്കണിയില്‍   
ബോധിവൃക്ഷം ബോണ്‍സായ് ആക്കി
പുലര്‍മഞ്ഞിന്‍ ധ്യാനങ്ങളും
അതിന്‍ ചുവട്ടില്‍ കുടിയിരുത്താം 

കിനാവുകള്‍ വിലക്കെടുത്ത ബഹുരാഷ്ട്ര 
മേലാളന്മാര്‍ ഇടം നല്‍കിയാല്‍
ഒരു മിനി തുളസിത്തറയില്‍ മിനെറല്‍ വാട്ടര്‍ പകര്‍ന്നു
പൈതൃകത്തെയും ജപിച്ചു ഉറക്കാം  .
ഇന്‍സ്റ്റന്റ് കിറ്റുകള്‍ ആയി ഓണവും വിഷുവും
പകര്‍ന്നു തരാന്‍ ചാനലുകള്‍ ഉള്ളപ്പോള്‍
തോവാളപ്പൂവുകള്‍ ചിങ്ങപ്പൂവിളി ഉതിര്‍ക്കുമ്പോള്‍ 
നമുക്കൊന്നും നഷ്ടപ്പെടുന്നും ഇല്ലല്ലോ...

പച്ചമര തണലിലെ കുളിര്‍തെന്നല്‍ പോലെ
ഈ എയര്‍  കൂളര്‍
മനസ്സിനെ സ്വപ്ന സാന്ദ്രം ആക്കാത്തത് എന്തെ?
തളിരണിയുന്ന പുതുനാമ്പുകളെ പാടി ഉണര്‍ത്താന്‍
ഗൃഹാതുരമായ ഒരു പിടി ഓര്‍മ്മകള്‍ മാത്രം.







  

Saturday, 1 October 2011

മഞ്ചാടിമണികള്‍







നീ പെറുക്കി തന്ന മഞ്ചാടിമണികള്‍
ഞാനീ പാതയോരത്ത് വലിച്ചെറിഞ്ഞു 
മഞ്ഞും വെയിലും മണ്ണിന്റെ ഗന്ധവും പേറി
ഒരായിരം ശാഖികളായ് പൂത്തും കായ്ച്ചും...!
കിളികള്‍ക്ക് കൂടായും...



നന്ദി ! നിന്‍റെ ഹൃദയത്തിലെ തടവറയില്‍ നിന്ന്
എന്നെ പുറത്താക്കിയതിനു...
അല്ലെങ്കില്‍ അതിശൈത്യവും താപവും പേറി
ആഴമില്ലാത്ത മണ്ണില്‍ വേരുകള്‍ തടഞ്ഞു
ഒരുപക്ഷെ ഞാനൊരു കുറ്റിചെടിയായേനെ...!